Connect with us

Hi, what are you looking for?

NEWS

ഭൂതത്താന്‍കെട്ട് ബാരേജിന്റെ 15 ഷട്ടറുകളും തുറന്നു.

കോതമംഗലം: കാലവര്‍ഷവും ഓറഞ്ച് അലര്‍ട്ടും കണക്കിലെടുത്ത് ഭൂതത്താന്‍കെട്ട് ബാരേജിന്റെ 15 ഷട്ടറുകളും, ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പാംബ്ല ഡാമിന്റെ ഒരു ഷട്ടറും തുറന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതപാലിയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.  കനത്ത മഴയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതും കണക്കിലെടുത്താണ് മുഴുവന്‍ ഷട്ടറുകളും തുറന്നത്. പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നതും വഞ്ചിയില്‍ പോകുന്നതും അപകടകരമാണെന്നും , ജലാശയങ്ങളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ ജാഗ്രതാപാലിക്കുകയും വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...