Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതി:റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തി പദ്ധതി പൂർത്തിയാക്കുന്നതിനുള്ള വഴികൾ കെ എസ് ഇ ബി തേടുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി 

കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയ്ക്കായി ലഭ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും ബാക്കി ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനും ഇന്ത്യൻ കമ്പനികളുടെ സഹായത്താൽ റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തി പദ്ധതി പൂർത്തിയാക്കുന്നതിനുള്ള വഴികൾ കെ എസ് ഇ ബി തേടുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത് .ചൈനീസ് സാങ്കേതിക വിദ്യയായിട്ടുള്ള ബൾബ് ടൈപ്പ് ടർബൈൻ പ്രകാരം കേരളത്തിലാദ്യമായി നിർമ്മിക്കുന്ന പദ്ധതിയായ ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീണ്ടുപോകുന്ന കാര്യം എം എൽ എ സഭയിൽ ശ്രദ്ധയിൽപ്പെടുത്തി. പ്രസ്തുത പദ്ധതിയുടെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതി കമ്മിഷൻ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.

2014-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഭൂതത്താന്‍കെട്ട്‌ ചെറുകിട ജല വൈദ്യുത പദ്ധതി (24MW/83.50)യുടെ 99.70% സിവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ബാക്കിയുള്ള സിവില്‍ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ ഇലക്ടോ മെക്കാനിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു.
പദ്ധതിയുടെ ഇലക്ടോ മെക്കാനിക്കല്‍ പ്രവൃത്തികള്‍ 86.61 പൂര്‍ത്തികരിച്ചു. ചൈനയില്‍ നിന്നും സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനായി കെ.എസ്‌.
ഇ.ബി ലിമിറ്റഡ്‌ M/s sri saravana Engineering Bhavani Private Ltd, M/s hunan Zhaoyang Generating Equipment Co. Ltd, China എന്നിവര്‍ ചേര്‍ന്ന്‌ ത്രികക്ഷി കരാറില്‍ ഒപ്പിട്ടു. പേയ്മെന്റ്‌ നടത്തുന്നതിന്‌ കെ.എസ്‌.ഇ.ബി ലിമിറ്റഡ്‌ letter of credit open ചെയ്യേണ്ടതുണ്ട്‌. ഇതുമായി ബന്ധപ്പെട്ടും അനുബന്ധ നടപടികള്‍ സംബന്ധിച്ചും അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടിയതായും മന്ത്രി അറിയിച്ചു .പദ്ധതിയ്ക്കായി ലഭ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതും ബാക്കി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും ഇന്ത്യന്‍ കമ്പനികളുടെ സഹായത്താല്‍ റിവേഴ്‌സ് എഞ്ചിനീയറിങ് നടത്തി പദ്ധതി പൂര്‍ത്തിയാക്കുന്നത്തിനുള്ള വഴികളും കെഎസ്‌.ഇ.ബി തേടുന്നുന്നതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

error: Content is protected !!