കോതമംഗലം: മാതിരപ്പിള്ളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ രൂപ നായർക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ്. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എറണാകുളം മേഖലയുടെ കീഴിലെ കോട്ടയം, എറണാകുളം ജില്ലകളിലെ ഏറ്റവും മികച്ച അധ്യാപിക അവാർഡാണ് ലഭിച്ചത്. വീരണകാവ് വി.എച്ച്.എസ്.സ്കൂളിലെയും, മാതിരപ്പിള്ളി വി.എച്ച്.എസ്.സ്കൂളിലെയും മികച്ച പ്രകടനവും, വിദ്യാഭ്യാസത്തിലും, കലാ കായിക മേഖലകളിൽ വിദ്യാർത്ഥികളിലൂടെ സ്കൂളിന് നേടിക്കൊടുത്ത അംഗീകാരങ്ങളും, സ്കൂളിൻ്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേടിയെടുത്തതുമാണ് രൂപാ നായരെ തേടി ഈ അവാർഡ് എത്താൻ കാരണം.
ബോഡി ഫിറ്റ്നസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പ്രേംജിത്ത് ലാലാണ് ഭർത്താവ്, കോതമംഗലം എം.എ കോളേജിലെ ബി.ടെക്ക് വിദ്യാർത്ഥിയാണ് മകൻ പി.ആർ ആദിത്യ, വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പി.ആർ അദിതി മകളുമാണ്.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				