Connect with us

Hi, what are you looking for?

NEWS

തലക്കോട് സെൻ്റ് ജോർജ് കപ്പേളയുടെ ആശീർവാദ കർമം നടത്തി

കോതമംഗലം:  തലക്കോട് അംബികാപുരം സെൻറ് മേരീസ് പള്ളിയുടെ തലക്കോട് സെൻ്റ് ജോർജ് കപ്പേളയുടെ ആശീർവാദ കർമം കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.തുടർന്ന്
    മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു .ഊന്നുകൽ ഫൊറോനയിലെ എല്ലാ വൈദികരും. ഇടവകയിലെ മുൻ വികാരിമാരായ ഫാ.ജെയിംസ് വടക്കേകുടി, ഫാ. ജോസ് കിഴക്കേൽ, ഫാ. ജോൺ കൊച്ചുമുട്ടം എന്നിവർ പങ്കെടുത്തു. 2023 ജനുവരി 26ന് രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കീരംമ്പറയാണ്  കപ്പേളയ്ക്ക് തറക്കല്ലിട്ടത്. അഞ്ചു വർഷം മുമ്പാണ് കപ്പേളക്കായി സ്ഥലം വാങ്ങിയത്.
കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകാംഗങ്ങളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് കപ്പേളയുടെ പണി പൂർത്തിയാക്കിയതെന്ന് ഇടവക വികാരി ഫാ.ജെയിംസ് ചൂരത്തൊട്ടി  അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!