കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കടകളില്‍ മാലിന്യ മുക്തം നവകേരളം ‘ഹെല്‍ത്തി കേരള ‘പരിശോധനയുടെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിള്‍ പത്രങ്ങള്‍ ഗ്ലാസ്സുകള്‍ എന്നിവയും പിടിച്ചെടുത്തു. ഏകദേശം 27 കിലോഗ്രാം വസ്തുക്കള്‍ ആണ് പിടിച്ചെടുത്തു നശിപ്പിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കും ചെയ്യുന്നതാണെന്നു സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗുണന്‍ കെ ആര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് ഷമീര്‍, ജെഎച്ച്‌ഐമാരകമായ വി പി സാബു,പി ടി റീനമോള്‍ , ക്ലാര്‍ക്ക് എസ് അനൂപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലൈസന്‍സ് എടുക്കാത്ത കടകള്‍, ശൂചിത്വമില്ലായ്മ എന്നിവ കണ്ടെത്തിയതനുസരിച്ചു നോട്ടീസ് നല്‍കുകയും നിരോധിച്ച സാധനങ്ങള്‍ വില്‍കുന്നതിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.