കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. കർഷകന്റെ ദീർഘകാലത്തെ അധ്വാനത്തിന് പുല്ലുവില കൽപ്പിച്ച ഇത്തരം നടപടി ക്രൂരമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ഈടാക്കി കർഷകന് നൽകണമെന്നും റോണി മാത്യു ആവശ്യപ്പെട്ടു.
വാരപ്പട്ടി ഇളങ്ങവം കാവുംപുറത്ത് അനിഷ് തോമസിൻ്റെ വാഴകളാണ് അധികൃതർ വെട്ടിനശിപ്പിച്ചതായി പരാതി ഉയർന്നത്. 220 കെ.വി ലൈനിന് താഴെയായി നിന്ന 406 വാഴകളാണ് വെട്ടിയത്. ഭൂരിഭാഗം വാഴകളും കുലച്ച നിലയിലായിരുന്നു. ആവശ്യത്തിന് മുന്നറിയിപ്പ് നൽകാതെയാണ് വാഴകൾ നശിപ്പിച്ചതെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കൃഷിയുടമ അനീഷ് പറഞ്ഞു.
