കോതമംഗലം :മുളമേഖലയിൽ പുതിയ സാധ്യത കണ്ടെത്താനും, തൊഴിലാളികൾക്ക് വിദഗ്‌ധപരിശീലനം നൽകാനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ബാംബു കോർപറേഷന്റെ പുതിയ സംരംഭത്തിലൂടെ കഴിയുമെന്ന് വ്യവസായമന്ത്രി പി രാജീവ്. സംസ്ഥാന ബാംബൂ കോർപറേഷൻ കോതമംഗലത്ത് ആരംഭിക്കുന്ന ബാംബൂ ലൈവ്ലി ഹുഡ് ബിസിനസ് ഇൻകുബേഷൻ സെന്ററും ബാംബൂ ബസാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.
ഈറ്റ ശേഖരണ കേന്ദ്രം നഗരസഭ ചെയർമാൻ കെ കെ ടോമിയും, പരിശീലന കേന്ദ്രത്തിന്റെ
മെഷീൻ സ്വിച്ച് ഓൺ കർമ്മം സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ
എസ് സതീഷും, ആദ്യ വിൽപന എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാറും
മികച്ച പനമ്പുനെയ്ത്ത് തൊഴിലാളിയെ ആദരിക്കൽ എം പി ഐ ചെയർമാൻ
ഇ കെ ശിവനും നിർവഹിച്ചു. ബാംബു കോർപറേഷൻ ചെയർമാൻ ടി കെ മോഹനൻ, എം ഡി
ബെനഡിക്ട് വില്യം ജോൺസ്, വാർഡ് കാൻസിലർ റിൻസ് റോയി, കെ എ ജോയി എന്നിവർ പങ്കെടുത്തു.