കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ വിഭാഗം അസോസിയേഷൻ ദിനം ആചരിച്ചു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ സഞ്ജു പി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഏതു കോണിലും ഏതു കോഴ്‌സുകളും പഠിക്കാനും പരിചയപ്പെടാനുമുള്ള സാഹചര്യം ഇന്ന് നിലവിലുണ്ടന്നും,വിദ്യാർത്ഥികളിൽ അന്തർലീനമായിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി, ഉപരി പഠന മേഖലകളിൽ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭാവി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സഞ്ജു പറഞ്ഞു .കോളേജ്
പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി മിറാൻഡ പോൾ ചടങ്ങിൽ സംസാരിച്ചു.അധ്യാപികമാരായ ഡോ. ജെയിൻ മേരി സജീവ്,നിവ്യ തെരേസ് ജോർജ്,ശ്രീലക്ഷ്മി പി ആർ,ശാന്തി സക്കറിയ, അസോസിയേഷൻ വിദ്യാർത്ഥി പ്രതിനിധി ഷഹനാസ് അസ്സിസ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
