നേര്യമംഗലം : ബി.കോം പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടിയ കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജിലെ വിദ്യാർത്ഥിയായ ജിസ്മോൾ ജോസിനെ കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുമോദിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എബി എബ്രാഹിമിന്റെ അധ്യക്ഷതയിൽ KPCC നിർവാഹക സമിതിയംഗവും, കോതമംഗലം നഗരസഭ മുൻ ചെയർമാനുമായ KP ബാബു ഉപഹാരം നൽകി അനുമോദിച്ചു.കവളങ്ങാട് പഞ്ചായത്തംഗവും കോൺഗ്രസ് നേര്യമംഗലം പ്രസിൻ്റുമായ ജോസ് ഉലഹന്നാൻ ലിജി ദമ്പതികളുടെ മകളാണ് ജിസ് മോൾ .ബേസിൽ തണ്ണിക്കോടൻ, ജെയിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
