കോതമംഗലം : ആയക്കാട് – വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. റോഡില്‍ പൊടിശല്യവും രൂക്ഷം. റോഡിന്റെ വീതികൂട്ടലും കയറ്റങ്ങള്‍ കുറക്കലുമെല്ലാം നവീകരണത്തിന്റെ ഭാഗമായുണ്ട്.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യാപകമായി പൈപ്പ് ലൈന്‍ തകര്‍ച്ചയുണ്ടാകുന്നുണ്ട്. ഇതുമൂലം വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണവും മുടങ്ങുന്നുണ്ട്. പൊട്ടുന്ന പൈപ്പ് ലൈന്‍ ഉടനടി അറ്റകുറ്റപണി നടത്തി കുടിവെള്ള വിതരണം മുടങ്ങാതിരിക്കാന്‍ ജല അഥോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
പൈപ്പ് ലൈന്‍ വേണ്ടത്ര താഴ്ത്താതെ സ്ഥാപിച്ചതുമൂലമാണ് പൊട്ടലിന് പ്രധാന കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. റോഡിന്റെ നിര്‍മാണജോലികള്‍ ഏതാനും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഇതോടെ പൊടിശല്യവും രൂക്ഷമായി. റോഡരികിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. യാത്രക്കാരും ദുരിതം അനുഭവിക്കുന്നുണ്ട്. റോഡ് നനയ്ക്കാതായതോടെയാണ് പൊടിശല്യം വര്‍ധിച്ചത്. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.