കേരളാ ബാങ്ക് 2023-2024 വർഷത്തിൽ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1015 ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വർണപ്പണയ വായ്പകള്‍ കൂടാതെ കാർഷിക കെ.സി.സി വായ്പാ, ഏതൊരു സഹകാരിയുടെയും ഏറ്റവും പെട്ടെന്നുണ്ടാകുന്ന 10000.00 രൂപാ വരെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായ് പലിശ രഹിത സ്വർണ്ണ പണയ വായ്പാ, നാട്ടിലെ കുടുംബ ശ്രീ കൂട്ടായ്മകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനായ് മുറ്റത്തെ മുല്ല വായ്പാ പദ്ധതി, വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പലിശരഹിത വിദ്യഭ്യാസ സഹായ വായ്പ, മാരക രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി പലിശ രഹിത ചികിൽസാ ധനസഹായ വായ്പാ എന്നിങ്ങനെയുള്ള വിവിധ വായ്പാ പദ്ധതികളും സ്വന്തമായി എ.ടി.എം , ആർ.ടി.ജി.എസ് സൗകര്യം ഉൾപ്പെടെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ബാങ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വര്‍ഷവും കര്‍ക്കിടകമാസത്തില്‍ സഹകാരികളെ സഹായിക്കുന്നതിനായി കര്‍ക്കിടക കിറ്റ് വിതരണം, നിർദ്ധനരായ 25 ത്തോളം സഹകാരികൾക്ക് പ്രത്യേക മാസ ചികിത്സാ ധനസഹായം, അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ മരണാന്തര ചടങ്ങ് നടത്തുന്നതിനായി മരണാന്തര ധനസഹായം, പുതിയതായി കുട്ടികളെയും യുവാക്കളെയും സംഘത്തിലേക്ക് ആകർഷിക്കുന്നതിനായി ചിൽഡ്രൻസ് മീറ്റിംഗ് , കാലി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീര കർഷകർക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനുമായി കേരളാ ഫീഡ്സ് ഏജൻസി സഹകാരികൾക്ക് ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുന്നതിനായി കാർഷിക നേഴ്സറി, നാട്ടിൽ ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി പച്ചക്കറി തൈ വിതരണം, പ്ലാവിൻ തൈ വിതരണം, വാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായ് കുറഞ്ഞ നിരക്കിൽ വാഴകണ്ണ് വിതരണം, മുട്ടയുടെ ദൗർലഭ്യം കുറക്കുന്നതിനയ് സബ്സിഡി നിരക്കിൽ മുട്ടക്കോഴി വിതരണം വാരപ്പെട്ടി വെളിച്ചെണ്ണ, ടപ്പിയോക്കാ വിത്ത് മസാല, ചക്ക ഡ്രൈ, കർഷകരുടെ സാധനങ്ങൾ വിൽക്കുന്നതിനായ് കാർഷിക വിപണി ഇങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിൽ ഒട്ടനവധി സർട്ടിഫിക്കറ്റുകളും അവാർഡുകളും വാങ്ങുന്നതിനും കഴിഞ്ഞു. 2023-2024 വർഷത്തെ അവാർഡ് കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ സി.ഇ.ഒ ജോർട്ടി എം ചാക്കോ എന്നിവരിൽ നിന്ന് ബാങ്ക് ബോർഡ് അംഗങ്ങളായ അശോകൻ ടി. എൻ, ഷിബു വർക്കി , അഡ്വ ബിജുകുമാർ, ജോയ് എം വി ജീവനക്കാരായ ഷാജി ജോസ്, ഷിബു എ എ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി
