Connect with us

Hi, what are you looking for?

NEWS

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് കുട്ടമംഗലം വില്ലേജ് ഓഫീസിന്

കോതമംഗലം: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് കുട്ടമംഗലം വില്ലേജ് ഓഫീസിന്. കോതമംഗലം താലൂക്കിലെ 13 വില്ലേജ് ഓഫീസുകളില്‍ സ്മാര്‍ട്ട്് വില്ലേജ് ഓഫീസ് ആക്കാത്ത ഏക വില്ലേജ് ഓഫീസാണ് കുട്ടമംഗലം. പരിമിത സൗകര്യങ്ങള്‍ക്ക് ഉള്ളില്‍നിന്നാണ് അവാര്‍ഡ്്് ലഭിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
കിഴക്കന്‍ മലയോര മേഖലയിലെ കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റത്താണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. വില്ലേജില്‍ കുട്ടമംഗലം എന്ന പേരില്‍ ഒരു സ്ഥലം ഇല്ലെങ്കിലും സ്ഥലനാമത്തിലൂടെ കുട്ടമംഗലം സ്ഥാനം പിടിച്ചു. പൊതുജന സേവനകാര്യത്തിലും അവരോടുള്ള പെരുമാറ്റത്തിലും ഭൂമി സംബന്ധമായ രേഖകളും രജിസ്റ്ററുകളും വളരെ വൃത്തിയായി സൂക്ഷിക്കുന്നതും പൊതുജനത്തിന് കൃത്യസമയത്ത്് കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതെല്ലാം പരിഗണിച്ചാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഇ. ഓഫീസ് സംവിധാനത്തിലൂടെയാണ് താലൂക്ക് ഓഫീസിലേക്ക് രേഖകള്‍ അയക്കുന്നത്്. ഭൂമിയുടെ തരംമാറ്റലും പോക്കുവരവും എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്തു കൊടുക്കുന്നത്.

ഡിസംബര്‍ 31 വരെയുള്ള തപാലുകള്‍ പൂര്‍ത്തിയായി. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടുള്ള നിലം പുരയിടമാക്കല്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ താമസം വരുത്താതെ കൃത്യസമയത്ത് ചെയ്ത് നല്‍കുന്നു. ഫയലുകള്‍ കെട്ടികിടക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്. വളരെ പഴക്കമുള്ള വില്ലേജായത് കൊണ്ട് രേഖകളെല്ലാം കുഴഞ്ഞുമറിഞ്ഞായിരുന്നു. ഏഴ് മാസം മുമ്പ് വില്ലേജ് ഓഫീസറായി എത്തിയ ദീപയുടെ നേതൃത്വത്തില്‍ അവയെല്ലാം കൃത്യമായി ബൈന്‍ഡ് ചെയ്ത്് റെക്കോഡുകളാക്കിയത് ഓഫീസ് പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായതായി ഇപ്പോഴത്തെ വില്ലേജ് ഓഫീസര്‍ എല്‍ദോ ജോസഫ് പറഞ്ഞു. പരിശോധനക്കെത്തിയ റവന്യു ഇന്റലിജെന്‍സ് വിഭാഗം ഓഫീസ് രേഖകളും റെക്കോഡ്‌സും പരിശോധിച്ചും പൊതുജന അഭിപ്രായം ആരാഞ്ഞും അഭിനന്ദനം അറിയിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫീസറും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനവും പഞ്ചായത്തിന്റെയും പൊതുജനത്തിന്റെയും നിര്‍ലോഭമായ സഹകരണവുമെല്ലാമാണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...