കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വാരപ്പെട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തത്തിന്റെ ലാബിൽ എൻ എച്ച് എ ഹെൽത്ത് ഗ്രാന്റ് വഴി പുതിയതായി ലഭ്യമായ താണ് ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ.ഒരേ സമയം 65 പേരുടെ രക്ത സാമ്പിളുകൾ പരിശോ ധിച്ചു15 മിനിട്ടുകൊണ്ട് റിസൾട് ലഭിക്കുന്ന ആധുനിക മെഷിനറി യാണ് പുതുതായി സ്ഥാപിച്ചത്. ഇത്തരം അനലൈസർ സ്ഥാപിച്ചിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെകുടുംബ ആരോഗ്യ കേന്ദ്രമാണ് വാരപ്പെട്ടി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമെന്ന് അധികൃതർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ടി. കെ. കുഞ്ഞുമോൻ, പഞ്ചായത്ത് മെമ്പർമാരായ കെ. എം. സെയ് ത്, ദീപ ഷാജു, ഷജി ബെസ്സി, കെ. കെ.ഹുസ്സൈൻ, പി. പി. കുട്ടൻ,ബ്ലോക്ക് ച മെഡിക്കൽ ഓഫീസർ ഡോ.എം. അനില ബേബി ,സൂപ്പർവൈസർ കെ. ആർ. സുഗുണൻ, ബ്ലോക്ക് പി. ആർ ഒ. മാത്യൂസ് ജോയ്, ലാബ് ഇൻചാർജ് എ.എസ് ജാസ്മിൻ എന്നിവർ പങ്കെടുത്തു.