കോതമംഗലം: ഓട്ടോ-ടാക്സി വാഹനങ്ങളുടെ നിരക്ക് പുതിക്കി നൽകുക , ഓട്ടോ- ടാക്സി വാഹനങ്ങൾക്ക് സബ്സഡി നിരക്കിൽ പെട്രോൾ-ഡീസൽ നൽകുക, പെട്രോളിയം ഉൽപ്പന്ന വിതരണം ജി.എസ്.ടി.പരിധിയിൽപ്പെടുത്തുക. കേന്ദ്ര മോട്ടോർ തൊഴിൽ ദ്രോഹ നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ജുലായ് 10 ന് ഇന്ന് വാഹന പണിമുടക്ക് സംയുക്ത മോട്ടോർ വാഹന ദേശീയ സമരസമിതി തീരുമാനപ്രകാരം നടത്തിയത്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ഐ.എൻ.ടി.യു.സി., എസ്.ടി.യു ഉൾപ്പെടെയുള്ള മോട്ടോർ മേഖലയിലെ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകിയത്.. ദീർഘദൂര ചരക്ക് വാഹനങ്ങൾ ഇന്നലെഅർദ്ധരാത്രി മുതൽ ഇന്ന് അർദ്ധരാത്രി വരെയും (ജൂലൈ – 10) 24 മണിക്കൂർ പണിമുടക്കിയത്.
ഓട്ടോ – ടാക്സികൾ രാവിലെ 6 മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് പണിമുടക്കിയതെന്ന് സംയുക്ത മോട്ടോർ തൊഴിലാളി സമരസമിതി സംസ്ഥാന വൈസ് ചെയർമാനും കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനിയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റുമായ മനോജ് ഗോപി പറഞ്ഞു. നെല്ലിമറ്റം മേഖലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. പണിമുടക്കിന്റെ ഭാഗമായി നെല്ലിമറ്റത്ത് സംയുക്ത തൊഴിലാളി സമരസമിതി സാമൂഹ്യ അകലം പാലിച്ച് യോഗം നടത്തി. എ.ഐ.ടി.യു.സി. ആട്ടോ ടാക്സി യൂണിയൻ മേഖലാ സെക്രട്ടറി എൻ.എം.മക്കാർ അദ്ധ്യക്ഷനായി, കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. കുര്യാച്ചൻ കെ.പി, ജമീഷ് പാറപ്പാട്ട്, മുഹമ്മദ് തെക്കുംചേരി, സരേഷ്, സി.ജെ, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.