Connect with us

Hi, what are you looking for?

CHUTTUVATTOM

ആഗസ്റ്റ് 5 ദേശീയ ഗതാഗതപ്രതിക്ഷേധ ദിനം വിജയിപ്പിക്കുക: എച്ച്. എം.എസ്.

കോതമംഗലം: ആഗസ്റ്റ് അഞ്ചിന് ഗതാഗത മേഖലയിൽ സംയുക്ത മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ തലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിക്ഷേധ ദിനം വിജയിപ്പിക്കാൻ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു. കോവിഡ് മൂലം തൊഴിൽ പ്രതിസന്ധിയിൽ പെട്ട മോട്ടോർ വാഹന മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ 7500 രൂപയും സൗജന്യ റേഷനും വീതം അടിയന്തിര സഹായം അനുവതിക്കുക. അടിക്കടി വർദ്ധിക്കുന്ന ഡീസൽ വില കുറക്കുക.ഇൻഷുറൻസ് പ്രീമിയം തുക ഗണ്യമായി കുറക്കുക.

മോട്ടോർ മേഖലയിലെ കരിനിയമങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സർക്കാരിനു മുന്നിൽ സമരസമിതി നിവേദനം നൽകിയിട്ടുള്ളത്. അടിയന്തിരമായി മോട്ടോർ വാഹന വ്യവസായ മേഖലയിലെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പരിഹാരം കണ്ട് തൊഴിൽ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംയുക്ത മോട്ടോർ വ്യവസായ ദേശീയ സുരക്ഷണസമിതി ആഹ്വാനം ചെയ്തിട്ടുള്ള ആഗസ്റ്റ് 5 ലെ പ്രതിഷേധം വിജയയിപ്പിക്കാൻ കേരള സ്റ്റേറ്റ് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന ഭാരവാഹിയോഗത്തിൽ തീരുമാനിച്ചു.

വീഡിയോ കോൺഫ്രൻസിലൂടെ നടന്ന ഭാരവാഹിയോഗം എച്ച്.എം.എസ്.ദേശീയ വർക്കിംഗ് കമ്മറ്റിയംഗവും കേരള മോട്ടോർ& എഞ്ചിനീയറിംഗ് ലേബർ സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന ഭാരവാഹികമ്മറ്റി വീഡിയോ കോൺഫ്രൻസ് യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.കെ.കൃഷ്ണൻ, അഡ്വ.ആനി സ്വീറ്റി, ഒ.പി. ശങ്കരൻ, രാജു കൃഷ്ണ, മലയൻകീഴ് ചന്ദ്രൻ നായർ, അജി ഫ്രാൻസിസ്, പി.വി.തമ്പാൻ, പി.ദിനേശൻ, എ.രാമചന്ദ്രൻ ,മോഹൻരാജ്,പേരൂർ ശശിധരൻ, എൻ.സി.മൊയിൻകുട്ടി, കോയ അമ്പാട്ട്, ജോയി മൂക്കന്നൂർ എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!