കോതമംഗലം: സ്വാശ്രയ ആർട്ട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ഒ.ഇ.സി. ആനുകൂല്യം അനുവദിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. കെ .അശോകൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് സർക്കാർ -എയ്ഡഡ് കോളേജുകൾ ഇല്ലാത്തത് കാരണമാണ് ജനങ്ങൾ സ്വാശ്രയ കോളെജുകളെ ആശ്രയിക്കുന്നത് . അവിടെ പഠിക്കുന്നു എന്നത് കൊണ്ട് ഒരു വിദ്യാർത്ഥിയുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലായെന്നും അദ്ദേഹം പറഞ്ഞു. ചവളർ സൊസൈറ്റി നാഗഞ്ചേരി ശാഖ വാർഷികത്തിൻ്റെ ഭാഗമായുള്ള എസ്.എസ്.എൽ.സി. പ്ലസ് ടു അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ വാർഷിക സമ്മേളനം യൂണിയൻ സെക്രട്ടറി പി.കെ.അനിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്. പി സുധാകരൻ അധ്യക്ഷത വഹിച്ചു. എം.കെ രാജൻ, അമ്പിളി സജീവ്, ഓമന രമേശ്, പി . കെ കൃഷ്ണൻ, എം.ജി.സജീവ്, എൻ. കെ ഭാസ്ക്കരൻ, എം.കെ സജീവ് ,പി.കെ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
