കറുകടം : മാർതോമാ ചെറിയ പള്ളിയുടെ കീഴിൽ കറുകടത്ത് പ്രവർത്തിച്ചുവരുന്ന സെന്റ്മേരിസ് പബ്ലിക് സ്കൂളിലെ ആർട്സ് ഡേ തരംഗ് 2023 പ്രശസ്തനർത്തകി ജാനകി വിജയൻ ഉദ്ഘാടനം ചെയ്തു. ,സ്കൂൾ മാനേജർ കെ പി ജോർജ് സാർ അധ്യക്ഷത വഹിച്ചു. ജാനകിയിലെകലയെ പ്രോത്സാഹിപ്പിച്ച് പ്രശസ്തിയിലേക്ക് നയിച്ച ജാനകിയുടെരക്ഷിതാക്കളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു .കലയ്ക്ക് ജാതിയും മതവും രാഷ്ട്രീയവും ഇല്ലെന്നും കലയും അച്ചടക്കവും ജീവിതത്തിൽ ഒരുപോലെ കൊണ്ടുപോകേണ്ടതാണെന്നും മിസ് ജാനകി കുട്ടികളെ ബോധവാന്മാരാക്കി .കുമാരി ഐശ്വര്യ ഡെൽജിത്ത് വന്നുചേർന്ന ഏവർക്കും സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി അലിൻ എബ്രഹാം ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി കുഞ്ഞുമോൾ കെ.വി .നന്ദി രേഖപ്പെടുത്തി.
