കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ ഉച്ചകോടി ഒരു മികച്ച അവസരമാണ്.
ഇന്ത്യയിലെ ഗവേഷണ വ്യവസായ തൊഴിൽ മേഖലകളിലെ നവീകരണത്തിന് പുതിയ മാനം നല്കുംവാനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ ഉപയോഗം എത്രമാത്രം സഹായകരമാകും എന്നും അത് വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ശാക്തീകരിക്കാം എന്നതിനെക്കുറിച്ചും എം. നാഗാർജുന ഐഎഎസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.
പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, നെറ്റ്‌ലിൻക് ഗ്രൂപ്പ് ചെയർമാൻ ദിലീപ് ദുബൈ, ഫോർച്ചുണ് 500 ഉപദേശകൻ തോമസ് ഹോൾട്ട്, ജി 20 സ്റ്റാർട്ടപ്പ് ചീഫ് ഇന്നോവേഷൻ ഓഫീസർ ഡോ.അഭ ഋഷി, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ മുൻ ചെയർമാൻ പ്രതാപ് സനപ്, ഇന്നൊപ്ലെക്സ് ഗ്രൂപ്പ് സഹസ്ഥാപകൻ ഗൗരവ് ത്രിപാഠി, 707 ബില്യൺ ക്യാപിറ്റലിന്റെ മാനേജിങ് പാർട്ണർ അമൽ പി. സ് തുടങ്ങിയ സംസാരിച്ചു.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉച്ചകോടിയിൽ വിവിധ മേഖലകളിൽ നിന്നായി രണ്ടായിരത്തിൽ പരം ആളുകൾ ആണ് പങ്കെടുക്കുന്നത് . വിദഗ്ധരിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന മേഖലകളെ കൂടുതൽ പഠിക്കുവാനും ഈ നൂതന മേഖലയിൽ പ്രവർത്തിക്കുന്നവരും ആയി സംവദിക്കാനും ഉള്ള മികച്ച അവസരമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്.