EDITORS CHOICE
അലങ്കാര ചെടികളിൽ തെളിഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥകളി മുഖം.

കൊച്ചി : അലങ്കാര ചെടികളിൽ തെളിഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥകളി മുഖം. 10 മണിക്കൂർ സമയമെടുത്തു 30 അടി വലിപ്പത്തിൽ വ്യത്യസ്ത അലങ്കാര ചെടികൾ നിരത്തി വെച്ചാണ് സുരേഷ് ഈ ചിത്രം ഒരുക്കിയത് കലയിൽ ഈശ്വരന്റെ വരദാനം വേണ്ടുവോളം ലഭിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. കൈയിൽ കിട്ടുന്ന എന്ത് വസ്തു ആയാലും അതിൽ നിന്ന് ഒരു ചിത്രം മെനഞ്ഞുണ്ടാക്കാനുള്ള പ്രത്യേക കഴിവ് ശില്പിയും, ചിത്രകാരനുമായ ഇദ്ദേഹത്തിനുണ്ട്. കാർഷിക വിത്തുകൾ കൊണ്ട് ഗാന്ധിജി ചിത്രവും, വിറകിൽ വിരിഞ്ഞ പൃഥ്വിരാജും, കരനെല്ലിൽ തെളിഞ്ഞ ടോവിനോയും,ഉരുളൻ കല്ലുകളിൽ തെളിഞ്ഞ ദുൽക്കറും, കാപ്പികുരുവിൽ തീർത്ത കലാഭവൻ മണിയും,മാർബിൾ കഷ്ണം കൊണ്ടുള്ള ഫുജൈറ രാജാവിന്റെ ചിത്രവും, കായിക വസ്തുക്കൾ കൊണ്ട് ഒരുക്കിയ മെസ്സി ചിത്രവും, ഏറ്റവും ഒടുവിൽ മൂവായിരം പവൻ സ്വർണ്ണത്തിൽ പുനർജനിച്ച ഇന്ത്യയുടെ മിസൈൽ മാനും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്.
ഇത്തവണ 30 അടി വലുപ്പത്തില്‍ അലങ്കാര ചെടികള്‍ കൊണ്ട് ഒരു കഥകളി മുഖം ഒരുക്കിയാണ് തന്റെ കലാവൈഭവം സുരേഷ് പ്രകടിപ്പിച്ചത്. വിത്യസ്തമായ നിറങ്ങളിലുള്ള ചെടികള്‍ നിരത്തി വെച്ച് ഈ കലാകാരൻ ഒരു കഥകളി ചിത്രം തന്നെ ഒരുക്കി കാഴ്ചയുടെ പുതു വസന്തം തീർത്ത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. മണ്ണുത്തിയിലെ മാടക്കത്തറ സ്കൂളിന് അടുത്തായുള്ള പയനീര്‍ അഗ്രി ഫാമിലാണ് വെയിലും മഴയും വകവെക്കാതെ ചെടികളുടെ പരിതമായ ഇലകളുടെ നിറങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് 30 അടി വലുപ്പമുള്ള ഈ കഥകളി ചിത്രം പത്തു മണിക്കൂര്‍ സമയമെടുത്ത് ഇദ്ദേഹം നിര്‍മ്മിച്ചത്.
അമ്പാടി പെബിള്‍സ് വിനോദും, അഗ്രിഫാം ഉടമ സോജനും ആണ് സുരേഷിന്റെ നൂറു മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളില്‍ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത് . ചെടികളിലെ ഇലകളുടെ കളറിലാണ് ചിത്രത്തിന്റെ ആകാശദൃശ്യം കാണാനാവുക. അതുകൊണ്ട് തന്നെ ക്യാമറാമാന് സിംബാദ് മനോഹരമായി തന്നെ തന്റെ ക്യാമറ കണ്ണിൽ ആ ദൃശ്യവിസ്മയം ഒപ്പിയെടുത്തു. ഈ മനോഹര ദൃശ്യം ഒരുക്കുന്നതിന്
സഹായികളായി രാകേഷ് പള്ളത്ത്, ഫെബി, ഇവരെ കൂടാതെ അഗ്രിഫാമിലെ തൊഴിലാളികളുടെയും സഹകരണം ഉണ്ടായിരുന്നു.
Business
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം

കോതമംഗലം : റിട്ടയർമെന്റ് ജീവിതം എല്ലാവർക്കും ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. ഉത്തരവാദിത്തങ്ങളുടെ സമ്മർദമില്ലാതെ ജീവിതത്തിന്റെ സുഖം ആനന്ദകരമായി ആസ്വദിക്കുന്ന ഘട്ടമാണിത്. എന്നാൽ പലർക്കും അത് പലപ്പോഴും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ജീവിതമായി മാറുന്നു. മക്കൾ ദൂരെ ദേശങ്ങളിൽ സന്തോഷത്തോടെ അവരുടെ ജോലിയിൽ സ്ഥിരതാമസമാക്കിയതും നമ്മുടെ പഴയകാല സുഹൃത്തുക്കളും എത്തിപ്പെടാൻ വളരെ അകലെയാണെങ്കിൽ, ജീവിതം വളരെ ഒറ്റപ്പെട്ടതും ഏകാന്തവുമായി മാറുകയാണ്. ശാരീരിക പിന്തുണയുടെ അഭാവമോ അവരുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ കാരണം ഇനിയും പൂർത്തീകരിക്കപ്പെടാത്ത പല ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈവരിക്കാനാകുന്നില്ല. ഇന്ന് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സുരക്ഷിതത്വമാണ്. ഈ ചിന്തകളിൽ നിന്ന് ഇതിനൊക്കെയൊരു പരിഹാരമായാണ് സൗഖ്യ വില്ലകൾ എന്ന ആശയം ഉടലെടുത്തതെന്ന് ഇതിന്റെ സാരഥികളും കോട്ടപ്പടി സ്വദേശികളുമായ എം എം പൗലോസും ബിൻസൺ മാത്യുവും വ്യക്തമാക്കുന്നു.
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുവാനായി കാർഷിക ഗ്രാമമായ കോട്ടപ്പടി പഞ്ചായത്തിൽ അത്ഭുതകരമായ, ആഡംബരപൂർണമായ താമസ സൗകര്യങ്ങൾ ഒരു റിസോർട്ടിന് സമാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അകലെ പ്രകൃതിരമണീയമായ പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നു. വിമാനത്താവളവും കൊച്ചി നഗരവും വെറും ഈ ലൊക്കേഷനിൽ നിന്ന് 45 മിനിറ്റ് ഡ്രൈവ് മാത്രമാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടാമതൊരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം അതിന്റെ എല്ലാ മഹത്വവും അനുഭവിക്കാനുള്ള മികച്ച അവസരം കൂടിയാണിത് കോട്ടപ്പടിയിൽ പ്രൗഢിയോടുകൂടി നിലകൊള്ളുന്ന സൗഖ്യ ഹോംസ്.
ആഡംബര സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ / വില്ലകൾ, ഇരട്ട കിടക്കകളോട് കൂടിയ എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറി, ഫർണിഷ് ചെയ്ത ഡ്രോയിംഗ് റൂം, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കെറ്റിൽ എന്നിവയുള്ള അടുക്കള, ചൂടുവെള്ളമുള്ള ടോയ്ലറ്റ്, ഗ്രാബ് ബാർ, ബാൽക്കണി എന്നിവയിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ നടപ്പാത, ഓർഗാനിക് ഫ്രൂട്ട് ഗാർഡൻ, മത്സ്യക്കുളം, താമസക്കാർക്കും സന്ദർശകർക്കും പ്രത്യേക പാർക്കിംഗ് ഏരിയ, ഡൈനിംഗ് ഏരിയ, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം, യോഗയ്ക്കും ധ്യാനത്തിനും പ്രത്യേക സോണുള്ള സുസജ്ജമായ ഫിറ്റ്നസ് സെന്റർ, ലൈബ്രറി & റീഡിംഗ് റൂം, ഇൻഡോർ എന്നിവയുള്ള പൂർണ്ണമായും ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റം, ഔട്ട്ഡോർ ഗെയിം സോണുകൾ, ഡോക്ടർ & ക്ലിനിക്ക്, ആയുർവേദ വെൽനസ് സെന്റർ, ഗോസിപ്പ് സോൺ, അലക്കു സേവനങ്ങൾ, മുഴുവൻ സമയ സുരക്ഷയും ഉൾപ്പെടെയാണ് സൗഖ്യ ഹോംസ് പ്രവർത്തിക്കുന്നത്.
സൗഖ്യ വില്ലകൾ നിങ്ങളുടെ വീടോ ഇതര ഭവനമോ ആക്കാനും സ്വത്ത് വാങ്ങാതെ തന്നെ ഏറ്റവും സ്വർഗ്ഗീയമായ റിട്ടയർമെന്റ് ജീവിതം നയിക്കാനും കഴിയും. ആജീവനാന്ത അംഗത്വ പരിപാടിയുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ തിരഞ്ഞെടുക്കുന്നത്. തിരികെ നൽകാവുന്ന ഒറ്റത്തവണ സുരക്ഷാ നിക്ഷേപവും നാമമാത്രമായ പ്രതിമാസ നിരക്കുകളും ഉണ്ടാകും. ഈ പ്രോഗ്രാമിലൂടെ അംഗങ്ങൾക്ക് അവരുടെ ജീവിതകാലം മുഴുവൻ ഇവിടെ തുടരാനാകും. ഏതെങ്കിലും താമസക്കാരൻ അവരുടെ കാലാവധിയിൽ ഈ സൗകര്യം നിർത്തലാക്കാൻ തീരുമാനിച്ചാൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഉണ്ടാകും.
സൗഖ്യ ഹോമിനെ കുറിച്ച് കൂടുതൽ അറിയുവാൻ;
Soukhya Homes LLP
Kottappady
Ernakulam district,
Kerala.
Ph: +91 99468 07428
EDITORS CHOICE
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത്. ഇന്നലെ ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം.
കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു. തുടർന്ന് ബസിലെ യാത്രക്കാരിയായ വനിതാ ഡോക്ടറും സ്ഥിരയാത്രക്കാരിയായ അടൂർ ആശുപത്രിയിലെ നേഴ്സ് തുടങ്ങിവർ പ്രാഥമിക ചികിത്സ നൽകി മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തങ്ങളുടെ ബസുമായി രാജീവും, അജീഷും തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു ഒരു ജീവൻ രക്ഷിച്ച ആത്മ നിറവോടെ.
Facebook video link : https://fb.watch/igPpLY3Zeb/?mibextid=qC1gEa
AGRICULTURE
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം