കോതമംഗലം : രാജസ്ഥാനിൽ വച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി കോതമംഗലം എം. എ. കോളേജിലെ അർഷാന വി എ. 552.5 കിലോ ഭാരമാണ് അർഷാന ഉയർത്തിയത്. അഖിലേന്ത്യ അന്തർ സർവകലാശാല പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായിട്ടാണ് എം. എ. കോളേജ് മെഡൽ നേടുന്നത്. വെള്ളി മെഡൽ നേടി ചരിത്ര വിജയം സ്വന്തമാക്കിയ അർഷാനയെ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.