Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂരില്‍ പോലീസിന്റെ മിന്നല്‍ പരിശോധന: ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസരങ്ങളിലും പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബസ്സ്റ്റാന്റുകള്‍, ബാറുകള്‍, ലോഡ്ജുകള്‍, അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, ഇടവഴികള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു റെയ്ഡ് നടത്തിയത്. ഡോഗ് സ്‌ക്വാഡും പരിശോധനക്കുണ്ടായിരുന്നു. രഹസ്യമായി വില്‍ക്കാന്‍ വച്ച പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടേയ്ക്ക് എത്തുന്നത്. ഡി.വൈ.എസ്.പി പി.പി ഷംസ് , ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.രഞ്ജിത്ത്, എം.മനോജ്, ജിജിന്‍.ജി ചാക്കോ , എസ്.ഐമാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

You May Also Like

ACCIDENT

നേര്യമംഗലം: കാട്ടാന മറിച്ചിട്ട മരം ബൈക്ക് യാത്രികർക്ക് മേൽ വീണ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. നേര്യമം ഗലം ചെമ്പൻകുഴിയിലാണ് സംഭവം. കോതമം ഗലം എംഎ കോളജ് മൂന്നാം വർഷ എഞ്ചിനിയറിംങ് വിദ്യാർത്ഥിനിയും പാലക്കാട് സ്വദേശിനിയുമായ...

NEWS

കോതമംഗലം :വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ആം ആദ്‌മി പാർട്ടി നടത്തുന്ന തുടർ പ്രക്ഷോപങ്ങളുടെ ഭാഗമായി കീരംപാറ, പിണ്ടിമന മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കീരംപാറ മുതൽ ചേലാട് വരെ പന്തം കൊളുത്തി...

NEWS

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് 10-ാം വാർഡിൽ സംഗമം കവല റീലിഫ്റ്റ് ഇറിഗേഷൻ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ...

NEWS

കോതമംഗലം:  മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ (കെ കെ ഇ എം),  ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് പ്രൊജക്റ്റ്, കുടുംബശ്രീ എന്നിവരുടെ...

NEWS

കോതമംഗലം : പള്ളിപടി – വെണ്ടുവഴി – മലേപ്പീടിക റോഡിന്റെ നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനമായി.ആന്റണി ജോൺ എം എൽ എ യുടെ ചർച്ചയെ തുടർന്നുള്ള തീരുമാനത്തെ തുടർന്നാണ് റോഡ് നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനമായത്.5...

NEWS

കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി. ഹൈസ്കൂൾ പ്ലസ് ടു തലത്തിലുള്ള കുട്ടികൾക്കായി 2024-2025 വർഷം നടപ്പിലാക്കുന്ന തികച്ചും ശാസ്ത്രീയമായി രൂപകല്പന ചെയ്തിട്ടുള്ള പുതിയ പ്രോജക്ട് ആയ” കരിയർ ലാബ് അറ്റ്...

NEWS

കോതമംഗലം: ഗൃഹനാഥനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാമലക്കണ്ടം എളബ്ലാശേരി ആദിവാസി ഗ്രാമത്തിലെ രാജപ്പന്‍ ചെകിടന്‍ (62) നെയാണ് ഇന്നലെ രാവിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമന രക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ്, ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ സഹകരണത്തോടെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രക്ത മൂല കോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് (ബ്ലഡ്...

CRIME

കോതമംഗലം :തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ എസ്...

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചു . ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും,...

error: Content is protected !!