കോതമംഗലം: മാലിന്യ മുക്ത നവകേരളത്തിൻെറ ഭാഗമായി സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാലിന്യ നിർമ്മാർജ്ജന ക്യാമ്പയിൻ്റെ ഏരിയാതല ഉദ്ഘാടനം
കോതമംഗലം റവന്യൂ ടവർ പരിസരത്ത് ജില്ലാ കമ്മറ്റി അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ജോയി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി എസ് ബാലൻ , പി പി മൈതീൻ ഷാ , നഗരസഭ സ്ഥിരം സമിതി ചെയർമാൻ
കെ എ നൗഷാദ്,കെ എം ബഷീർ ,പൗലോസ് കെ മാത്യു,ജോഷി അറയ്ക്കൽ,
സി പി ഗോപി, സജി മാടവന,പി എച്ച് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം ഏരിയ കമ്മിറ്റിയിലെ വിവിധ ലോക്കൽ കമ്മിറ്റികളിലും
മാലിന്യ നിർമ്മാർജ്ജന ക്യാമ്പയിൻ സംഘടിപ്പിച്ചു.
