കോതമംഗലം :പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ അലിഫ് ടാലൻ്റ് ടെസ്റ്റ് സബ്ജില്ലാ തല മത്സരം ടൌൺ യു പി സ്കൂൾ കോതമംഗലത്ത് നടന്നു, എൽ .പി,യു.പി,എച്ച്എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി 35 ഓളം വിദ്യാലയങ്ങൾ പങ്കെടുത്തു. അറബി ഭാഷ കേരളത്തിൻ്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഭാഷയാണന്നുo
അതിൻ്റെ പരിപോഷണത്തിനായി പ്രവർത്തിക്കേണ്ടത് അനിവാര്യമെന്നും
യോഗം ഉത്ഘാടനം ചെയ്ത കെ എ ടി എഫ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ഉപ്പുകണ്ടം പറഞ്ഞു.സമാപനസമ്മേളനം ഉൽഘടനവും സമ്മാനദാനവും കോതമംഗലം മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് നിർവഹിച്ചു.
അലിഫ് ഉപജില്ല കൺവവീനർ ലൈല വി കെ, ജില്ലാ കമ്മിറ്റി അംഗം ഷമീർ പുതുപ്പാടി, സബ്ജില്ല സെക്രട്ടറി അനസ് വി ഉമ്മർ, പരീത് സാർ വെണ്ടുവഴി, ഹാജറ കവളങ്ങാട്, ഫാത്തിമ വളച്ചിറ, അമീന കൂവള്ളൂർ
എന്നിവർ സംസാരിച്ചു.
എൽ പി തലത്തിൽ
സാദിയ അൻസാർ (എം എൽ പി എസ് മൈലൂർ )
ദിയ ഫാത്തിമ (എൽ പി എസ് ഇളമ്പ്ര )
ഇസ്‌വ ഷെഫീഖ് (ജി യു പി എസ് പാനിപ്ര )
എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
യു.പി.
1)ഹുദ ഫാത്തിമ (ജിവിഎച് എസ് എസ് പല്ലാരിമംഗലം )
2) മിൻഹ സബീർ (ജി യു പി എസ് ചെറുവട്ടൂർ )
3) ഷൈഹാന ഷൻ (മാർ ബേസിൽ എഛ് എസ് എസ് കോതമംഗലം )
എച്ച് എസ് വിഭാഗം
1) മുഹമ്മദ് അസ്‌ലം (ജി വി എച് എസ് എസ് പല്ലാരിമംഗലം )
2) മെഹറുന്നിസ പി എസ് (എഫ് ജെ എം എച് എസ് എസ് പുതുപ്പാടി )
3) ഐഷ പി എ (ജി എം എഛ് എസ് എസ് ചെറുവട്ടൂർ)
എച്ച്.എസ്.എസ് വിഭാഗം
1) ഹന്നത് പി എം (ജി എം എഛ് എസ് എസ് ചെറുവട്ടൂർ )
2) ഫാസില സലാം (ജി വി എച് എസ് എസ് പല്ലാരിമംഗലം )
എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി