കോതമംഗലം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ‘മംഗല്യം – 2023’ സമൂഹവി വാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോറങ്ങൾ 2023 ആഗസ്റ്റ് 20 മുതൽ പള്ളിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2023 സെപ്തംബർ 15 നുള്ളിൽ പള്ളിയുടെ ഓഫീസിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് (ഫോൺ : 0485-2862 362)വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻഞ്ചേരി എന്നിവർ അറിയിച്ചു.
