കോതമംഗലം: കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവിലസംബന്ധിച്ച പരാതികൾക്ക് പരിഹാരം. ഭൂമിയുടെ നായവില പുനർനിർണയിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനമായി. വിഷയം ജില്ലാ ന്യായവിലകമ്മിറ്റി പരിഗണിച്ച് പുതുക്കിയ ന്യായവില പ്രസിദ്ധീകരിക്കുന്നതിനായി മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തി. ഗസറ്റിലും ഉടൻ പ്രസിദ്ധീകരിക്കും.
ഭൂമിയുടെ ന്യായവില സംബന്ധിച്ച് പരാതികൾ ഉണ്ടായ സാഹചര്യത്തിൽ കഴിഞ്ഞവർഷം നെല്ലിക്കുഴി പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ആന്റണി ജോൺ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് വിഷയത്തിൽ പരിഹാരം കാണുന്നതിന് മന്ത്രി പി രാജീവ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ ജില്ലാ വികസന സമിതിയിലും നിയമസഭയിലും ആന്റണി ജോൺ എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരുന്നു
