Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം പുതിയ പാലം നിർമ്മാണം: വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം :നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പട്ടയമില്ലാത്തവരുടെ പ്രദേശങ്ങള്‍ ആന്റണി ജോണ്‍ എംഎല്‍എ, കവളങ്ങാട് പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇവര്‍ക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിയുമായി നേതൃത്വത്തിൽ പുനരധിവാസത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം കലക്ടര്‍ക്ക് കൈമാറും. പാലം വരുന്നതോടെ സ്ഥലവും വീടും നഷ്്ടപ്പെടുന്ന പട്ടയമില്ലാത്തവര്‍ക്ക് എംഎൽഎയുടെയും പഞ്ചായത്ത്‌ ഭരണ സമിതിയുടെയും ഇടപെടൽ ആശ്വാസമായി.
ദേശീയപാത 85 ന്റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി നിര്‍മിക്കുന്ന പാലത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ത്രീഡി നോട്ടിഫിക്കേഷന്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ കുറച്ചുസ്ഥലവും ഏറ്റെടുക്കേണ്ടിവരും. കവളങ്ങാട് വില്ലേജില്‍ 12 വീടുകള്‍, 15 കച്ചവട സ്ഥാപനങ്ങള്‍, ഒരു ആശുപത്രി, വ്യാപാര ഭവന്റെ ഒരു കെട്ടിടവുമുള്‍പ്പടെ ആകെ 29 കെട്ടിടങ്ങളാണ് പൊന്നും വിലക്ക് ഏറ്റെടുക്കുന്നത്. എന്നാല്‍, അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും വീടും ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം കിട്ടില്ലെന്ന പ്രശ്‌നത്തിനാണ് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. 200 മീറ്റര്‍ നീളത്തില്‍ ആറ് സ്പാനുകളും 13 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സിപിഐ താലൂക്ക് സെക്രട്ടറി പി ടി ബെന്നി, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ ഇ ജോയി, പഞ്ചായത്തംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, സുഹറ ബഷീര്‍, ഉഷ ശിവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണന്‍, പി എം ശിവന്‍, അഭിലാഷ് രാജ് എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.നേര്യമംഗലത്ത് പുതിയ പാലം നിര്‍മാണത്തിന്റെ ഭാഗമായി സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ പ്രദേശങ്ങള്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു.

You May Also Like

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

NEWS

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ല്ലേ​ലി​മേ​ട്ടി​ല്‍ വീ​ടും പ​ന്ത​പ്ര​യി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. കൊ​ള​മ്പേ​ല്‍ കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്....

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നഗരസഭയിലുമായി 165 വാർഡുകളിലും കുടുംബയോഗം സജീവമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ കുടുംബയോഗങ്ങളിൽ സജീവമായി. കോട്ടപ്പടി പഞ്ചായത്തിലെ...

NEWS

കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...

NEWS

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

error: Content is protected !!