കോതമംഗലം : കോട്ടപ്പടി പ്ലാമുടിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ കുടുംബത്തെ ആന്റണി ജോണ്‍ എംഎല്‍എ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്ലാമുടിയില്‍ കല്ലുളിയില്‍ കൊല്ലംമോളേല്‍ അരവിന്ദും കുടുംബവുമാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ്. കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ചികിത്സയ്ക്കും മറ്റു ആവിശ്യങ്ങള്‍ക്കുമായി അടിയന്തിരമായി സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.എഫ് ഐ റ്റി ചെയര്‍മാന്‍ ആര്‍ അനില്‍ കുമാറും എംഎല്‍എയ് ക്കൊപ്പം ഉണ്ടായിരുന്നു.
