Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്നും 222 പേർക്കായി 57 ലക്ഷം രൂപ അനുവദിച്ചു – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 222 പേർക്ക് 57 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം ലഭ്യമാകുന്നത്. ചികിത്സ ധനസഹായത്തിന് അർഹരായിട്ടുള്ളവരുടെ പേര്, വിവരങ്ങൾ എംഎൽഎ ഓഫീസിൽ നിന്നോ, എസ് സി ഓഫീസിൽ നിന്നോ അറിയാവുന്നതാണെന്നും, പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടേയും ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായത്തിനു അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട സൗകര്യം എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, അപേക്ഷകർ അപേക്ഷാ ഫോമിനോടൊപ്പം ഡോക്ടറുടെ ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എംഎൽഎ ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും എംഎൽഎ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....