Connect with us

Hi, what are you looking for?

NEWS

ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിൽ ആധുനിക ബസ് ഷെൽറ്റർ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു

കോതമംഗലം :പിണ്ടിമന പഞ്ചായത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ചേലാട് – ഇരപ്പുങ്കൽ ജംഗ്ഷനിലെ ആധുനിക ബസ് ഷെൽറ്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ലതാ ഷാജി,വിത്സൺ കെ ജോൺ ,എസ് എം അലിയാർ, സിജി ആന്റണി ,ലാലി ജോയി ,പൊതു പ്രവർത്തകരായ പി എം മുഹമ്മദാലി ,ബിജു പി നായർ ,എം എം ജോസഫ് എന്നിവർ പങ്കെടുത്തു.

ചേലാട് പോളിടെക്നിക് കോളേജ് ,ഡെന്റൽ കോളേജ് ,ടി വി ജെ ഹയർ സെക്കന്ററി സ്കൂൾ ,ചേലാട് സർക്കാർ യുപി സ്കൂൾ ,ബി ആർ സി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭൂതത്താൻ കെട്ട് ടൂറിസ്റ്റുകൾ ഉൾപ്പെടെ യുള്ള നൂറുകണക്കിന് യാത്രക്കാർ വർഷങ്ങളായി മഴയും വെയിലുമേറ്റാണ് ബസ് കാത്തു നിന്നിരുന്നത് . കോതമംഗലം നഗരസഭയുടെയും പിണ്ടിമന ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ ചേലാട് ഇരപ്പുങ്കൽ ജങ്ഷനിൽ സ്റ്റീൽ ചാരു ബെഞ്ച് , ഫാൻ ,ലൈറ്റ് ,വൈ ഫൈ, ഫോൺ ചാർജർ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വിശാലമായ ബസ് ഷെൽറ്റർ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് .

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...