കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി ഡി വൈ എഫ് ഐ നടത്തുന്ന റീ സൈക്കിൾ കേരളയിലേക്ക് ആന്റണി ജോൺ എംഎൽഎ തന്റെ സന്തത സഹചാരിയും തനിക്ക് ഏറെ ആത്മബന്ധം നിറഞ്ഞതുമായ ബൈക്ക് കൈമാറി. എസ് എഫ് ഐ,ഡി വൈ എഫ് ഐ കാലഘട്ടങ്ങളിലും നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും അതിനു ശേഷവും തന്റെ സന്തത സഹചാരിയായി കൊണ്ടു നടന്ന തനിക്ക് ആഴത്തിൽ ആത്മ ബന്ധവും ഉണ്ടായിരുന്ന ബൈക്കാണ് റീ സൈക്കിൾ കേരളയിലേക്ക് കൈമാറിയത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ് ഏറ്റു വാങ്ങി. ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം,ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ എൽദോസ് എൻ പി,ബേസിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.
