കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ വാർഡ് 8 ൽ പുതിയതായി നിർമ്മിച്ച ഇളങ്ങവം ലക്ഷം വീട് സാംസ്‌കാരിക നിലയം നാടിനു സമർപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 9.25 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സൈയ്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സലി, പ്രിയ സന്തോഷ്,കെ കെ ഹുസൈൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, സഹകരണബാങ്ക് പ്രസിഡന്റ് എ.എസ് ബാലകൃഷ്ണൻ,താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി മനോജ് നാരായണൻ, ഇളങ്ങവം ലൈബ്രറി പ്രസിഡന്റ് ജയപ്രകാശ് എം എസ്,എ ഇ എൽദോസ് പോൾ എന്നിവർ പങ്കെടുത്തു.
