Connect with us

Hi, what are you looking for?

NEWS

വാഴകള്‍ വെട്ടി മാറ്റിയതില്‍ വൈദ്യുതി-കൃഷി മന്ത്രിമാര്‍ക്ക് പരാതി നല്‍കി ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം: ലൈനില്‍ മുട്ടിയെന്ന പേരില്‍ കര്‍ഷകന്റെ 406 വാഴകള്‍ വെട്ടിനശിപ്പിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ വൈദ്യുതി മന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നല്‍കി ആന്റണി ജോണ്‍ എംഎല്‍എ. വാരപ്പെട്ടി ഇളങ്ങവം കാവുംപുറം തോമസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിന് പാകമായ 406 ഏത്തവഴകള്‍ വൈദ്യുതി വകുപ്പ് വെട്ടി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ കത്ത് നല്‍കിയത്. വാഴ വെട്ടി മാറ്റാന്‍ കര്‍ഷകന്‍ തയ്യാറായിരുന്നിട്ടും യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയാണ് വാഴകള്‍ വെട്ടി നശിപ്പിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകന് ഇതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. തോമസിന് ഉണ്ടായിട്ടുള്ള നാശനഷ്ടം കണക്കിലെടുത്ത് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും, വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തികരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

 

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...