കോതമംഗലം: ആന്റണി ജോൺ എംഎൽഎ രാവിലെ 9 മണിയോടുകൂടി വാരപ്പെട്ടി പഞ്ചായത്തിലെ 3-)0 വാർഡിലെ പോളിംഗ് സ്റ്റേഷനായ കോഴിപ്പിള്ളി പാറച്ചാലപ്പടി പി എച്ച് സി സബ് സെന്ററിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.ഒന്നര മണിക്കൂറിലേറെ ക്യൂവിൽ നിന്ന ശേഷമാണ് എംഎൽഎയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.


























































