കോതമംഗലം :ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജനകീയ പ്രതിരോധ സമിതികൾക്ക് രൂപം കൊടുക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് സിബി മാത്യു, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, സി പി ഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ ഇ ജോയി,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം എ കെ ഫൈസൽ, തലക്കോട് ഗവ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് ബാബു, തലക്കോട് ബജ്ലഹേം വി മർത്ത മറിയം യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ ബിജു അരീക്കൽ, അംബികാപുരം സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജെയിംസ് ചെറിയാൻ ചൂരത്തൊട്ടി, ചീഫ് ഇമാം നൂറുൽ ഹുദാ ജുമാ മസ്ജിദ് അള്ളുങ്കൽ അമാൻ മാലിക്കി അൽ ബാഖവി , അംബികാപുരം ഭഗവതി ക്ഷേത്രം സെക്രട്ടറി വാസു സി എ, ഡി വൈ എഫ് ഐ കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, സംഘാടക സമിതി ചെയർമാൻ യാസർ മുഹമ്മദ്,കൺവീനർ ബേസിൽ തുടങ്ങിയവർ ജനകീയ പ്രതിരോധ സദസ്സിൽ പങ്കെടുത്തു.
