Connect with us

Hi, what are you looking for?

NEWS

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത് . ചീക്കോട് പെരിയാർ വാലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആദ്യം കണ്ടത്. ചാരുപാറയിൽ കൃഷിയിടവും കുലച്ച ഏത്ത വാഴകളും ആന നശിപ്പിച്ചു. രണ്ട് പിടിയാനയും കുഞ്ഞുമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.വനം വകുപ്പ് നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. കൂടുതൽ സ്റ്റാഫുകളെ നിയോഗിച്ച് 24 മണിക്കൂറും ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാ ന്നതിനും കാടുപിടിച്ച് കിടക്കുന്ന ചീക്കോട് പെരിയാർവാലിയുടെ സ്ഥലത്തെ കാടും പാഴ്മരങ്ങളും അടിയന്തിരമായി വെട്ടി തെളിക്കാൻ തീരുമാനിച്ചു. ഉണ്ടായിട്ടുള്ള നാശ നഷ്ടത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാനും ശ്വാശ്വത പരിഹാരത്തിനായി പെരിയാറിന്റെ കരകളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് വേണ്ട എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിക്കുവാനും തീരുമാനിച്ചു. കാട്ടാന ശല്യം നിലനിൽക്കുന്നതുകൊണ്ട് വനം വകുപ്പ് കൂടുതൽ സ്റ്റാഫുകളെ ഉൾപ്പെടുത്തി ഈ പ്രദേശങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ മാമച്ചൻ ജോസഫ്, കെ കെ ദാനി, ബീന റോജോ, വി സി ചാക്കോ , സിനി ബിജു, മഞ്‌ജു സാബു , ഷാന്റി ജോസ് , കെ എസ് ജ്യോതികുമാർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ , ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...