Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം; ആറ് വര്‍ഷത്തിലേറെയായി

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്.
ഹൈറേഞ്ചിലേക്ക് പ്രവേശിക്കുന്ന പ്രധാന രണ്ട് റോഡുകളും മലയോര ഹൈവേയുടേയുമെല്ലാം സംഗമഭൂമിയാണ് നേര്യമംഗലം. ഇടുക്കി റോഡിലും അടിമാലി റോഡിലും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് കോതമംഗലത്ത്‌നിന്നുള്ള അഗ്നി രക്ഷാസേനയാണ്. മൂന്നാറിലേക്ക് ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി വന്നുപോകുന്ന പാതകള്‍ എപ്പോഴും വാഹന ബാഹുല്യത്തിലായിരിക്കും. ഈ തിരക്കിനിടയിലൂടെ 22 കിലോമീറ്റര്‍ അപ്പുറത്ത്‌നിന്ന് നേര്യമംഗലം എത്തി പിന്നേയും അപകട മേഖലയിലേക്ക് കിലോമീറ്റര്‍ സഞ്ചരിച്ചാണ് സേനാംഗങ്ങള്‍ എത്തുക.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കെ.എസ് ആർ ടി സി ബസ് അപകടത്തില്‍പ്പെട്ട ഇടുക്കി സ്വദേശിയായ അനീന്റ മുക്കാല്‍ മണിക്കൂറോളം ബസിനടിയില്‍ കുടുങ്ങി കിടന്നു. പിന്നീട് ക്രെയിന്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. ഇവിടേക്ക് കോതമംഗലത്ത് നിന്ന് 26 കിലോമീറ്റര്‍ ദൂരം ഉണ്ട്.മഴക്കാലത്ത് കാറ്റിലും മണ്ണിടിച്ചിലിലും മരങ്ങളും പാറക്കല്ലും മറ്റും റോഡിലേക്കും മറ്റിടങ്ങളിലേക്കും പതിക്കുന്നതും സാധാരണമാണ്. വന മേഖല ഉള്‍പ്പെട്ട താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം സന്ദര്‍ഭത്തിലെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് ഓടി എത്തണം. നേര്യമംഗലത്ത് അഗ്നി രക്ഷാ നിലയം സ്ഥാപിച്ചാല്‍ മാമലകണ്ടം, ഊന്നുകല്‍, ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി, ദേശീയ പാതയില്‍ വാളറ വരേയും ഇടുക്കി റോഡില്‍ പാംബ്ല വരേയും പ്രയോജനം ചെയ്യും. നേര്യമംഗലം ബസ് സ്റ്റാന്‍ഡിന് പിന്നില്‍ നിലയത്തിനായി കവളങ്ങാട് പഞ്ചായത്ത് വക സാംസ്‌കാരിക നിലയം കെട്ടിടം ഇതിനായി ഏറ്റെടുക്കുമെന്ന് ജനുവരി 24നും എംഎല്‍എ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു.

സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് അഗ്നി രക്ഷാ വകുപ്പ് നല്‍കിയ നിര്‍ദേശപ്രകാരം അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. ഗ്യാരേജ്, ടോയ്‌ലറ്റ്, തറ കട്ട വിരിക്കല്‍, വാഹനം കയറാന്‍ സ്ലാബ് തുടങ്ങിയ അനുബന്ധ സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുമുണ്ട്.നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമെന്നുമെല്ലാമുള്ള പ്രഖ്യാപനം ആറ് വർഷത്തിലേറെയായി എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും സ്റ്റേഷന്‍ വരുന്ന ലക്ഷണമൊന്നും ഇതുവരെ കാണാനേയില്ല. ഇവിടെ ഇപ്പോഴും പോസ്‌റ്റോഫീസും കെഎസ്ഇബി വര്‍ക്ക് ഷെഡും എല്ലാം പ്രവര്‍ത്തിക്കുകയാണ്. സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഗ്നി രക്ഷാസേന അധികൃതര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അറിയിപ്പ് കിട്ടിയാല്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സേന അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

ACCIDENT

പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

error: Content is protected !!