സംസ്ഥാനത്തെ പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന നയം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള വേലൻ മഹാസഭാ നേര്യമംഗലം വാർഷികയോഗം ആവശ്യപ്പെട്ടു.നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷികയോഗവും, കുടുംബ സംഗമവും കവളങ്ങാട് പഞ്ചായത്തംഗം ജിൻസിയ.ബിജു ഉത്ഘാടനം ചെയ്തു. കെ.വി.എം.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എ.ജി രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ശാഖാപ്രസിഡൻ്റ് പി. എൻ ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം കണ്ണൻ, ശിവമണി,സജീവ് ,,അമ്മിണി തങ്കപ്പൻ എന്നിവർ സംസാരിച്ചു. എയ്ഡഡ് വിദ്യാഭ്യാസ നിയമനത്തിൽ സംവരണം നടപ്പാക്കുക , സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പുനരാംരംഭിക്കുക,ഇ-ഗ്രാൻ്റ് വിതരണം കാര്യക്ഷമമാക്കുക, ജാതി സെൻസസ് നടപ്പാക്കുക തുടങ്ങീ പ്രമേയങ്ങളും വാർഷിക ശോഗത്തിൽ അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി .ദിവാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ രാജൻ സ്വാഗതവും,
ജിജോ സി.പി.നന്ദിയും പറഞ്ഞു.