കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടി. ഈ നേട്ടത്തിലൂടെ നാടിനും സ്കൂളിനും അഭിമാനമായി മാറിയിരിക്കുകയാണ് അന്നാ.
കോതമംഗലം ക്രിസ്തുജോതി ഇൻറർനാഷണൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അന്നാ, ജിമിനി ടീച്ചറുടെ ശിക്ഷണത്തിലാണ് യോഗ പരിശീലനം നടത്തുന്നത്. കോതമംഗലം കൊട്ടിശ്ശേരിക്കുടിയിൽ സാബു തോമസിന്റെയും സിബി സാബുവിന്റെയും ഇളയ മകളാണ് അന്നാ. സഹോദരി മറിയം സാറാ സാബു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.നേപ്പാളിൽ നടക്കുന്ന അന്താരാഷ്ട്ര യോഗാ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്നാ സാറാ സാബു പങ്കെടുക്കും.






















































