കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ . 4 വർഷമായി എം. എ. അക്കാദമിയിൽ പരിശീലിക്കുന്ന അഞ്ജലി, മാതിരപ്പിള്ളി ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. 87% മാർക്ക് വാങ്ങി പ്ലസ് ടു വിലും മിന്നും വിജയമാണ് അഞ്ജലി നേടിയത്. മറയൂർ പനച്ചിപറമ്പിൽ രതീഷിന്റെയും, രേഷ്മയുടെയും മകളാണ്.പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഞ്ജലിയെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.