Connect with us

Hi, what are you looking for?

EDITORS CHOICE

അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

  • കൂവപ്പടി ജി. ഹരികുമാർ

കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.

കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.

ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.

You May Also Like

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ്‌ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ പൈമറ്റം റോഡിൻ്റെയും, ആറാംവാർഡിലെ അമ്പിളിക്കവല പരുത്തിമാലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എംഎൽയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ...

NEWS

കോതമംഗലം :തട്ടേക്കാട് വച്ച് നടന്ന വിശുദ്ധി സംസ്ഥാന പഠനക്യാമ്പും, സിമ്പോസിയവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷമണൻ ടി.പി അദ്ധ്യക്ഷനായ ചടങ്ങിൽ സായ് പൂത്തോട്ട സ്വാഗതും, ഡോ.സാംപോൾ പരിസര...

NEWS

കോതമംഗലം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി നന്ദനയാണ് മരിച്ചത്. അതേസമയം മരണത്തില്‍ ദുരൂഹതയെന്ന് മരിച്ച നന്ദനയുടെ കുടുംബം ആരോപിച്ചു....

NEWS

പൈമറ്റം ഗവ: യു പി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച 1കോടിരൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന്...

NEWS

അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...

NEWS

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള  നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന...

error: Content is protected !!