Connect with us

Hi, what are you looking for?

CRIME

ആന്ധ്രയിൽ നിന്ന് കൊറിയർ വഴി കഞ്ചാവ്; കോട്ടപ്പടി, അയിരൂർപാടം സ്വദേശികൾ പോലീസ് പിടിയിൽ.

കോതമംഗലം : പെരുമ്പാവൂർ വാഴക്കുളം കുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേൽഭാഗത്ത് വീട്ടിൽ ജിനു ജോർജ്ജ് (24), തൃക്കാരിയൂർ അയിരൂർപാടം കാരക്കുഴി വീട്ടിൽ സജ്മൽ യൂസഫ് (23) എന്നിവരാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കൊറിയർ വഴി എത്തിച്ച 31 കിലോ കഞ്ചാവുമായി തിങ്കളാഴ്ചയാണ് രണ്ട് പേരെ പ്രത്യേക ടീം പിടികൂടിയത്.

തുടര്‍ന്ന് പ്രത്യേക പോലീസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് പണം കൊടുത്ത് വാങ്ങിയവരിൽ ഒരാളാണ് ജിനു ജോർജ്ജ്. ഇയാളുടെ പേരിൽ കേരളത്തിനകത്തും പുറത്തും കഞ്ചാവ് കൈവശം വച്ചതിനും കോതമംഗലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസുണ്ട്‌. കൊറിയറായി വന്ന കഞ്ചാവ് പാർസലിൽ ഒന്ന് സജ്മൽ യൂസഫിന്‍റെ പേരിലാണ് വന്നത്. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...