കോതമംഗലം: പെരിയാറില്‍ ഇഞ്ചത്തൊട്ടി ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പുഴയുടെ തീരത്തോട് ചേര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടത്. 60 വയസിന് മേല്‍ തോന്നിക്കുന്ന പുരുഷനാണ്. വെള്ള മുണ്ടും ലൈനോടെയുള്ള ഷര്‍ട്ടും ആണ് വേഷം. ഉച്ചയ്ക്ക് ബസ് ഇറങ്ങി വന്നതാണ്. കോതമംഗലം പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ച് മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
