കോതമംഗലം : ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.മാർ ബേസിൽ, സെന്റ് ജോർജ്, എം എ ഇന്റർനാഷണൽ, വിമലഗിരി, ക്രിസ്തുജ്യോതി, ബസാനിയ, ഗവ ഹൈസ്കൂൾ മാതിരപ്പിള്ളി തുടങ്ങി 7 സ്കൂളുകൾ പങ്കെടുത്തു. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ് , കെ വി തോമസ്, പ്രതിപക്ഷ നേതാവായ എ ജി ജോർജ്, കൗൺസിലർമാരായ ഭാനുമതി രാജു,പ്രവീണ ഹരീഷ്,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,സിബി സ്കറിയ,എൽദോസ് പോൾ,റിൻസ് റോയ്,സൈനുമോൾ രാജേഷ്, ബേസിൽ സ്കൂൾ കായിക അദ്ധ്യാപിക ഷിബി മാത്യു , സിജു തോമസ് എന്നിവർ ആശംസ അറിയിച്ചു.ചടങ്ങിൽ കൗൺസിലർ സിജോ വർഗീസ് നന്ദി രേഖപെടുത്തി. ഫൈനൽ മത്സരത്തിൽ സെൻറ് ജോർജ് സ്കൂളിനെ പരാജയപെടുത്തി മാർബേസിൽ സ്കൂൾ ജേതാക്കളായി. വിജയികൾക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് ട്രോഫികൾ വിതരണം ചെയ്തു.
