കോതമംഗലം: തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ദേഹത്തുകൂടിബസ് കയറിയിറങ്ങി കോതമംഗലം സ്വദേശിയായ വയോധികന് ദാരുണാന്ത്യം. കോതമംഗലം മലയന്‍കീഴ് അമ്മാപറമ്പില്‍ ചാലില്‍ എ.എ.കുട്ടപ്പന്‍(65) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിന്റെ അടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിന്റെ അടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്.
ബസ് മുന്നോട്ടെടുത്തപ്പോള്‍ സമീപത്ത് നിന്നിരുന്ന കുട്ടപ്പന്‍ കാല്‍ വഴുതി വീഴുകയും മുന്നോട്ടെടുത്ത ബസ് കുട്ടപ്പന്റെ ദേഹത്ത്കൂടി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ കുട്ടപ്പന്‍ തല്‍ക്ഷണം മരിച്ചതായി പോലീസ് പറഞ്ഞു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: വിജയ. മക്കള്‍: ഉണ്ണിമോള്‍,കൃഷ്ണപ്രിയ. മരുമക്കള്‍: വിനോഷ്, അനു.
