Connect with us

Hi, what are you looking for?

NEWS

‘അമ്മമ്മ’യുടെ കഥാകാരൻ ബഷീർ ദിനത്തിൽ സെൻറ് അഗസ്റ്റിൻസിലെ കുട്ടികൾക്കൊപ്പം.

കോതമംഗലം:  ബഷീർ ദിനത്തിൽ പാഠപുസ്തകത്തിലെ കഥാകാരനെ കുട്ടികൾക്ക് പരിചയപ്പെടാനായി. എട്ടാം ക്ലാസിലെ കേരള പാഠാവലി പാഠപുസ്തകത്തിലെ അനുഭവക്കുറിപ്പിന്റെ എഴുത്തനുഭവങ്ങളുമായി കഥാകൃത്ത് പി. സുരേന്ദ്രൻ ആണ് കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യ സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കാൻ എത്തിച്ചേർന്നത്.കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിന് വായന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ ബഷീർ പതിപ്പ് പ്രകാശനം ചെയ്യുകയും അവർ വരച്ച അദ്ദേഹത്തിന്റെ ഛായാ ചിത്രം സമ്മാനിക്കുകയും ചെയ്തു.

ദുബായ് കെഎംസിസി സാഹിത്യ പുരസ്കാര ജേതാവായ അദ്ദേഹത്തെ പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ പൊന്നാടയണിയിച്ചു ആദരിച്ചു. PTA പ്രസിഡന്റ്‌ സോണി മാത്യു പാമ്പക്കൽ, എം പി ടി എ പ്രസിഡന്റ് ഷാനി മാർട്ടിൻ, അദ്ധ്യാപകരായ സിസ്റ്റർ ജൂലി,ടിഷു ജോസഫ് , ജിൽസി മാത്യു, വിദ്യാർത്ഥി പ്രതിനിധി അന്ന എം എൽദോ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം:വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂട് വച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിയിലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.താലൂക്കിലെ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ്, ഹാങ്ങിംഗ്‌ ഫെന്‍സിംഗ്‌,...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ കൈറ്റ് പ്രോജക്റ്റിന്റെ ഭാഗമായി കറുകടം മൗണ്ട് കാർമൽ കോളേജിന്റെയും, നെക്സോറയുടെയും സഹകരണത്തോടെ കറുകടം മൗണ്ട് കാർമൽ കോളേജിൽ വച്ച് മെഗാ കരിയർ ഗൈഡൻസ് പ്രോഗ്രാമും മെഗാ...

CRIME

കോതമംഗലം: റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂർ നെല്ലിക്കുഴി എടപ്പാറ  ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി  രമേശൻ (54) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം :അപൂർവ്വ രോഗം ബാധിച്ച കോതമംഗലം താലൂക്കിലെ പിടവൂർ നിവാസിയായ അറക്കൽ നിയാസിൻ്റെ ചികിത്സാ സഹായത്തിനായിട്ടാണ് ജനകീയ കമ്മറ്റി രൂപീകരിച്ചു ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിടവൂർ ബദരിയ്യ ജമാഅത്ത് ഹാളിൽ ചേർന്ന...

NEWS

കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യൂ പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിച്ച സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐ കോതമംഗലം മണ്ഡലം...

NEWS

കോതമംഗലം : ഗോത്രവർഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി എറണാകുളം ജില്ലാ പഞ്ചായത്തും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തും നടത്തിക്കൊണ്ടിരിക്കുന്ന നിരവധിയായ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസിന്റെ സഹകരണത്തോടെ 3 ദിവസം...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

NEWS

പെരുമ്പാവൂർ: മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ. അസം കക്കി സ്വദേശി അഷ്‌ക്കുൽ ഇസ്ലാം (30)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോഞ്ഞാശേരി ഊട്ടിമറ്റം ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളുടെ ‘ആറ് ഫോണുകളാണ് ഇയാൾ...

NEWS

കോതമംഗലം: വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തുനായയെ കൊന്നതു പുലിയാണെന്ന സംശയത്തിൽ വനംവകുപ്പ് പ്രദേശത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വട്ടക്കുന്നേൽ ജോസഫ് പൈലിയുടെ വീട്ടുമുറ്റത്തു കെട്ടിയിരുന്ന നായയെയാണു ബുധനാഴ്ച രാത്രി കൊന്നത്. 3 നായ്ക്കളുണ്ടായിരുന്നതിൽ ഒരെണ്ണത്തിനെയാണു...

NEWS

കോതമംഗലം : പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് “എല്ലാ ഭൂമിക്കും രേഖ” എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി...

NEWS

കോതമംഗലം : നേര്യമംഗലം നിള കലാസാംസ്കാരിക സംഘടനയുടെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം യു...

NEWS

കോതമംഗലം: വൈദ്യുതിയിലും – പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ...

error: Content is protected !!