കോതമംഗലം : സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായി മാറിയ ഡി വൈ എഫ് ഐ നാട്ടുകാർക്കും അശരണർക്കും ആശ്വാസമാകുന്ന വിധത്തിൽ പൊതുജനസഹകരണത്തോടെ വാങ്ങിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ വാളാച്ചിറ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഷെരീഫ് എം എ അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കവളങ്ങാട് ഷാജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡണ്ട് ഒ ഇ അബാസ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷിബു പടപ്പറമ്പത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രാഹം, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഹക്കീംഖാൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി മുഹ്സിൻ മുഹമ്മദ്, ഡിവൈഎഫ്ഐ വാളാച്ചിറ യൂണിറ്റ് പ്രസിഡണ്ട് ജുനൈദ് മുക്കടയിൽ, ബ്രാഞ്ച് സെക്രട്ടറി ജബ്ബാർ മാടവനകുടിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം റിയാസ് തുരുത്തേൽ സ്വാഗതവും വാള ച്ചിറ മുൻ സെക്രട്ടറി ജോസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി.
