കോതമംഗലം : ആലുവ – മൂന്നാർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കോതമംഗലം നിയോജകമണ്ഡലത്തിൽ വരുന്ന കോതമംഗലം മുതൽ പാച്ചുള്ളപടി വരെ വരുന്ന 7 കിലോമീറ്റർ ആണ് കോതമംഗലം മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. ആദ്യഘട്ടമായി നെല്ലിക്കുഴി കവലയിൽ 100 മീറ്ററോളം നീളത്തിൽ ഇന്റർ ലോക്ക് വിരിക്കുന്ന പ്രവർത്തികളാണ് പൂർത്തീകരിച്ചിട്ടുള്ളത്.കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് കോതമംഗലം നിയോജക മണ്ഡലം പരിധിയിലെ ടാറിങ്ങ് വർക്കുകൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരും എം എൽ എ യോടൊപ്പം നെല്ലിക്കുഴി കവലയിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
