കോതമംഗലം : ആലുവ – മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന് സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് എത്തിച്ചേരുന്നതിന് കുത്തനെയുള്ള കയറ്റിറക്കങ്ങളോ, കൊടുംവളവുകളോ ഇല്ലാത്ത പ്രസ്തുത റോഡ് പുനർനിർമ്മിച്ചാൽ പാർശ്വവൽക്കരിക്കപ്പെട്ട വിവിധ പ്രദേശങ്ങളുടെ വികസനത്തോടൊപ്പം സമഗ്രമായ ടൂറിസം വികസനത്തിനും സഹായകരമാവും.അതോടൊപ്പം മൂന്നാറിലേക്കുള്ള സമാന്തര പാതയായും ഈ റോഡ് ഉപകരിക്കുമെന്നതിനാൽ പഴയ ആലുവ – മൂന്നാർ രാജപാത പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.കെ. ചന്ദ്രൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബു പോൾ, കമലാ സദാ നന്ദൻ ,ജില്ലാ സെക്രട്ടറി പി.രാജു , എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ , സി പി ഐ ജില്ലാ അസിസ്റ്റന്റു സെക്രട്ടറി മാരായ ഇ.കെ. ശിവൻ, കെ.എൻ. സുഗതൻ , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.വി.ശശി, ജില്ലാ കമ്മറ്റിയംഗങ്ങളായ എം.കെ.രാമചന്ദ്രൻ , ശാന്തമ്മ പയസ്, എം.എസ്. ജോർജ് , മണ്ഡലം സെക്രട്ടറി പി. റ്റി. ബെന്നി, സെക്രട്ടറിയേറ്റംഗ ങ്ങളായ റ്റി.സി.ജോയി, പി.എം . ശിവൻ, പി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റിയംഗങ്ങളായി പി.റ്റി. ബെന്നി, എം.കെ.രാമചന്ദ്രൻ ,എം.എസ്. ജോർജ് , ശാന്തമ്മ പയസ്, റ്റി.സി.ജോയി, പി.എം. ശിവൻ, പി.കെ.രാജേഷ്, അഡ്വ.കെ.എസ്. ജ്യോതി കുമാർ , ഡെയ്സി ജോയി, പി എ . അനസ്, കെ.പി. ശിവൻ, പി.എം. അബ്ദുൾ സലാം, അഡ്വ. മാർട്ടിൻ സണ്ണി, എ.എം. ജോയി, സിറിൻ ദാസ് ,എം.ജി. പ്രസാദ്, എൻ.യു. നാസർ, സുമ ശിവൻ, എം.എസ്. അലിയാർ, സി .എ .സിദ്‌ധീഖ്, റ്റി.എച്ച്. നൗഷാദ്, കെ.ജെ. ഷിബു , സന്ധ്യാ ലാലു, എസ്.വിഷ്ണു, ജി.കെ.നായർ എന്നിവരെ തെരഞ്ഞെടുത്തു. 21 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറിയായി പി.റ്റി. ബെന്നിയെ തെരഞ്ഞെടുത്തു.
പടം : പി .റ്റി. ബെന്നി