Connect with us

Hi, what are you looking for?

NEWS

യത്രക്കാരെ ഭീതിയിലാക്കി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും വാളറക്കും ഇടയിൽ രാത്രിയിൽ ഒറ്റയാൻ

നേര്യമംഗലം:  കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലത്തിനും ചീയപ്പറക്കുമിടയിലണ് രാത്രി ഒറ്റയാൻ ഇറങ്ങിയത്. നേര്യമംഗലം മുതൽ വാളറവരെയുള്ള ഭാഗം വനമേഖലയാണ്. എന്നാൽ കാട്ടാന ശല്യം കാര്യമായി ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. കടുത്ത വേനൽ കാലത്ത് മാമലകണ്ടം,ആവറുകുട്ടി ഭാഗങ്ങളിൽ നിന്ന് പെരിയാറിലെക്ക് കാട്ടാനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാൻ ദേശീയപാത മുറിച്ചു കടന്ന് പോകാറുണ്ട് എന്നാൽ ആനകൾ റോഡിൽ തങ്ങുകയോ വഴിയാക്കാർക്ക് ശല്യമാകുകയോ ചെയ്യാറില്ല.

എന്നാൽ ഇപ്പാൾ ഈ ഭാഗത്ത് ഇറങ്ങിയിട്ടുള്ള ഒറ്റയൻ മിക്കവാറും റോഡിൻ്റെ വശങ്ങളിൽ തന്നെയാണ് മിക്കപോഴുംനിൽക്കുന്നത് രാത്രികാലങ്ങളിൽ ആന റോഡിൽ ഗതാഗതം തടസ്സപെടുത്തി നിൽക്കുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ആന നേര്യമംഗലം ആറാം മൈലിന് സമീപം റോഡിൽ തന്നെ നിലയുറപ്പിച്ചു. ഇത് മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ മുൾമുനയിൽ നിർത്തുകയും ഗതാഗത തടസ്സം ഉണ്ടാക്കുകയും ചെയ്തു. ദേശീയ പാതയിൽ രാത്രി ഒറ്റയാൻ്റ സാനിധ്യം ആനയുടെ ആക്രമണത്തിനും വാഹന അപകടങ്ങൾക്കും കാരണമാകുമെന്ന് ഡ്രൈവർമാർ പറയുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികൾ ഉൾപ്പെടെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുവാൻ വനപാലകർ തയ്യാറാകണമെന്നുമാണ് ആവശ്യം ശക്തമായിട്ടുണ്ട്.

You May Also Like

error: Content is protected !!