കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിൻ്റെയും കവളങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ അള്ളുങ്കൽ ഇഞ്ചിപ്പാറ ലിങ്ക് റോഡ് പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി. മലയോര ഗ്രാമമായ അള്ളുങ്കൽ നിന്ന് പ്രദേശവാസികൾക്ക് തലക്കോട് മുള്ളരിങ്ങാട് റോഡിലേക്ക് എളുപ്പത്തിൽ ഗതാഗതം സാധ്യമാക്കും വിധത്തിലാണ് പാലം നിർമ്മാണം.22 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്.
കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വെളിയത്തുകുടി പാറക്കു താഴെ നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യൂ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം രാജേഷ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ കുഞ്ഞുമോൻ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാനനോബി,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, സാലി ഐപ്പ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, സി പി ഐ മണ്ഢലം സെക്രട്ടറി പി ടി ബെന്നി, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം പി എം എ കരീം, കോൺഗ്രസ് മണ്ഢലം ട്രഷറർ തങ്കച്ചൻ നൂനൂറ്റിൽ ,
സെക്രട്ടറി ജിയോ ജയിംസ്,
ബി.ജെ.പി നേതാവ് ബിനോയി ബ്ലായിൽ, പി എ ഷാജഹാൻ, പി എം മുഹമ്മദാലി, ബെന്നി കുറ്റപ്പിള്ളിൽ, കെ എം വർക്കി, പി എം മുഹമ്മദ്, പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.